"ക്ലീൻ മലയാറ്റൂർ പിൽഗ്രിം മലയാറ്റൂർ " പദ്ധതി നടത്തി

 

മലയാറ്റൂർ: അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിനെ മാലിന്യ മുക്തമാക്കുവാൻ മലയാറ്റൂർ മഹായിടവകയിലെ ഇടവകാംഗങ്ങൾ നടത്തിവരുന്ന “ക്ലീൻ മലയാറ്റൂർ പിൽഗ്രിം മലയാറ്റൂർ” പദ്ധതി നടത്തി. കുടുംബ യൂണിറ്റ് സെൻട്രൽ കമ്മിറ്റി നേതൃത്വം നൽകിയ ഈ വർഷത്തെ ക്ലീൻ മലയാറ്റൂർ പദ്ധതി 17.03.2024 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.00 മണിക്ക് മലയാറ്റൂർ കുരിശുമുടി അടിവാരത്തുള്ള മാർതോമാശ്ലീഹായുടെ സ്റ്റാച്യുവിന്റെ പരിസരത്തുവെച്ച് മലയാറ്റൂർ ഇടവക വികാരിയും കുരിശുമുടി വൈസ് റെക്ടറുമായ ഫാ. ജോസ് ഒഴലക്കാട്ട് ഉത്‌ഘാടനം ചെയ്തു. വിമലഗിരി ഇടവക വികാരി ഫാ. പോൾ പടയാട്ടി അദ്ധ്യക്ഷനായിരുന്നു. സെബിയുർ ഇടവക വികാരി ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ, മലയാറ്റൂർ ഇടവക കൈക്കാരൻ ശ്രീ. അഗസ്റ്റിൻ വല്ലൂരാൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മലയാറ്റൂർ ഇടവക വൈസ് ചെയർമാൻ ശ്രീ. ലൂയിസ് പയ്യപ്പിള്ളി സ്വാഗതവും, വിമലഗിരി ഇടവക വൈസ് ചെയർമാൻ ശ്രീ. ദേവസ്സി പൂണോളി നന്ദിയും പറഞ്ഞു. ഇല്ലിത്തോട് ഇടവക വികാരി ഫാ. ജോൺസൻ വല്ലൂരാൻ, മഹാ ഇടവകയിലെ കൈക്കാരന്മാർ, വൈസ് ചെയർമാൻമാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു. തുടർന്ന് മഹാ ഇടവകയുടെ നേതൃത്വത്തിൽ മലയാറ്റൂർ പള്ളുപേട്ട പാലം മുതൽ അടിവാരം വരെയുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളും മലയാറ്റൂർ, ഇല്ലിത്തോട്, വിമലഗിരി, സെബിയുർ ഇടവകക്കാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി.


Comment As:

Comment (0)